എല്ലാ നക്ഷത്രക്കാർക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരുന്നുയെന്ന് അറിയാം.
മേടമാസത്തിൽ അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ആരോഗ്യം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.
ഇടവത്തിൽ കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, മത്സരവിജയം, ആരോഗ്യം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.
മിഥുന മാസത്തിൽ മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാപരാജയം, ശരീരസുഖക്കുറവ് ഇവ കാണുന്നു.
കർക്കടകത്തിൽ പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം നാളുകളിൽ ജനിച്ചവർക്ക് കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, ഉദരവൈഷമ്യം, യാത്രാതടസ്സം, സ്വസ്ഥതക്കുറവ്, ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ചിങ്ങത്തിൽ മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
കന്നിമാസത്തിൽ ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, അലച്ചില്, ശരീരസുഖക്കുറവ്, മനഃപ്രയാസം ഇവ കാണുന്നു.
തുലാത്തിൽ ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ഉത്സാഹം, ധനയോഗം, ബന്ധുസമാഗമം, മത്സരവിജയം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
വൃശ്ചികത്തിൽ വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക് കാര്യതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, തടസ്സം, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു.
ധനു മാസത്തിൽ മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, സന്തോഷം, അംഗീകാരം, മത്സരവിജയം, സ്ഥാനക്കയറ്റം, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
മകരത്തിൽ ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം, സൽക്കാരയോഗം, ഉത്സാഹം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
കുംഭത്തിൽ അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാപരാജയം, യാത്രാതടസ്സം ഇവ കാണുന്നു.
മീന പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി നാളുകളിൽ ജനിച്ചവർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ശരീരക്ഷതം, ധനതടസ്സം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക