ഹിന്ദുമതത്തിൽ ഏകാദശി തിയതിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ലോകത്തും പരലോകത്തും സുഖം ആണ് ഫലമെന്ന് വിശ്വസിക്കപ്പെടുന്നതാണ് ഏകാദശി വ്രതം. മഹാവിഷ്ണുവിന്റെ പ്രീതി നേടാൻ ആണ് സാധാരണയായി ഈ വൃതം എടുക്കുന്നത്. ഈ വൃതം എടുത്താൽ സർവ്വപാപങ്ങളിൽ നിന്നും മോചനം ലഭി ക്കും എന്നാണ് വിശ്വാസം.
ഹിന്ദു കലണ്ടർ അനുസരിച്ച്, ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തീയ്യതിയെ പരിവർത്തിനി ഏകാദശി എന്ന് വിളിക്കുന്നു. ഈ വർഷത്തെ പരിവർത്തിനി ഏകാദശി സെപ്റ്റംബർ 25, 26 തീയ്യതികളിൽ ആചരിക്കും. മഹാവിഷ്ണുവിന്റെ അവതാരമായ വാമനനെയാണ് ഈ ദിവസം ആരാധിക്കുന്നത്.
ഈ വർഷം, ഭാദ്രപദയിലെ ശുക്ല പക്ഷത്തിലെ ഏകാദശി തീയ്യതി സെപ്റ്റംബർ 25 തിങ്കളാഴ്ച രാവിലെ 07:55 ന് ആരംഭിച്ച് സെപ്റ്റംബർ 26 ചൊവ്വാഴ്ച രാവിലെ 05:00 ന് അവസാനിക്കും. അതിനാൽ സെപ്റ്റംബർ 25ന് വ്രതാനുഷ്ഠാനവും 26ന് വൈഷ്ണവ് ഏകാദശിയും ആചരിക്കും.
പരിവർത്തിനി ഏകാദശി നാളിൽ സുകർമയോഗം, സർവാർത്ത സിദ്ധിയോഗം, ദ്വിപുഷ്കർ, രവിയോഗം എന്നിവയുടെ ഒരു ഐശ്വര്യമായ സംയോജനമാണ് രൂപപ്പെടുന്നത്. സെപ്റ്റംബർ 25-ന് ഉച്ചകഴിഞ്ഞ് 03:23 മുതൽ അടുത്ത ദിവസം വരെ സുകർമ യോഗ നീണ്ടുനിൽക്കും.
സെപ്റ്റംബർ 25ന് രാവിലെ 11:55 ന് ആരംഭിക്കുന്ന സർവാർത്ത സിദ്ധിയോഗം അടുത്ത ദിവസം രാവിലെ 06:11 വരെ തുടരും. രവിയോഗം രാവിലെ 06:11 മുതൽ 11:55 വരെ നീണ്ടുനിൽക്കും. ദ്വിപുഷ്കർ യോഗ സെപ്റ്റംബർ 26-ന് രാവിലെ 09:42 മുതൽ പുലർച്ചെ 01:44 വരെ നീണ്ടുനിൽക്കും.
അതിരാവിലെ എഴുന്നേറ്റ് കുളിച്ച് പൂജാമുറിയിൽ വിളക്ക് കൊളുത്തുക. മഹാവിഷ്ണുവിന് ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്യുക.
ഏകാദശി നാളില്‍ സമ്പൂര്‍ണ ഉപവാസമാണ് അനുഷ്ഠിക്കേണ്ടത്. ദശമി നാളില്‍ ഒരിക്കല്‍ മാത്രം ഭക്ഷണം കഴിക്കണം. ഏകാദശി ദിനത്തില്‍ വിഷ്ണു കഥകള്‍ കേള്‍ക്കുക, നാമം ജപിക്കുക, ഭജന ചെയ്യുക എന്നിങ്ങനെ പരിപൂര്‍ണമായി സമര്‍പ്പണം ചെയ്തു കഴിയണം. പകല്‍ ഉറങ്ങരുത്. വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തി തുളസീ തീര്‍ത്ഥം സേവിക്കുന്നത് ഉത്തമമാണ്. വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം തുടങ്ങിയവ കൊണ്ടുള്ള അര്‍ച്ചന നടത്തുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക