എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കില്ലേ. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോയെന്ന് അറിയാൻ സമ്പൂർണ രാശിഫലം പരിശോധിക്കാം.
മേടത്തിൽ അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, ഇച്ഛാഭംഗം, നഷ്ടം, അലച്ചിൽ, ചെലവ് ഇവ കാണുന്നു.
ഇടവ മാസത്തിൽ കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, സന്തോഷം, സുഹൃദ്സമാഗമം, ശത്രുക്ഷയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
മിഥുന മാസത്തിൽ മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, നിയമവിജയം, മത്സരവിജയം, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
കർക്കടക മാസത്തിൽ പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം നാളിൽ ജനിച്ചവർക്ക് കാര്യപരാജയം, മനഃപ്രയാസം, അഭിമാനക്ഷതം, അപകടഭീതി ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
ചിങ്ങ മാസത്തിൽ മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഉദരവൈഷമ്യം, ധനതടസ്സം, യാത്രാതടസ്സം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.
കന്നി മാസത്തിൽ ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, നിയമവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
തുലാം മാസത്തിൽ ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, ആരോഗ്യം, ഉത്സാഹം ഇവ കാണുന്നു.
വൃശ്ചിക മാസത്തിൽ വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക് കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹം, ശത്രുശല്യം ഇവ കാണുന്നു.
ധനു മാസത്തിൽ മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, ഇച്ഛാഭംഗം, നഷ്ടം, അഭിമാനക്ഷതം, അലച്ചിൽ ഇവ കാണുന്നു.
മകര മാസത്തിൽ ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം, ഉപയോഗസാധനലാഭം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു.
കുംഭ മാസത്തിൽ അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, ഇച്ഛാഭംഗം, നഷ്ടം, അഭിമാനക്ഷതം, അലച്ചിൽ ഇവ കാണുന്നു.
മീന മാസത്തിൽ പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി നാളിൽ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, പ്രവർത്തനവിജയം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക