ചെന്നൈ: രജനികാന്ത് നായകനായ പിതാമകൻ എന്ന ചിത്രത്തിന്റെ നിർമാതാവ് വി.എ. ദുരൈ (69) അന്തരിച്ചു. വാർദ്ധക്യസഹജമായ വിവിധ അവശതകളേത്തുടർന്ന് ചികിത്സയിൽക്കഴിയുകയായിരുന്നു അദ്ദേഹം.
വിജയകാന്ത് നായകനായ ഗജേന്ദ്ര, സത്യരാജ് നായകനായ എന്നമ്മാ കണ്ണ്, വിവരമാന ആള്, കാർത്തിക് മുഖ്യവേഷത്തിലെത്തിയ ലൗലി എന്നീ ചിത്രങ്ങളും നിർമിച്ചത് ദുരൈ ആയിരുന്നു.
ആശുപത്രിവാസത്തിനുശേഷം വീട്ടിൽ ചികിത്സയിൽക്കഴിയവേയായിരുന്നു അന്ത്യം. പ്രമേഹ രോഗം മൂർച്ഛിച്ചതിനേത്തുടർന്ന് അടുത്തിടെ അദ്ദേഹത്തിന്റെ കാൽ മുറിച്ചുമാറ്റിയിരുന്നു. ഇതിനുപിന്നാലെ ശരീരഭാരം കുറയുകയും ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക