മാസ് ഗെറ്റപ്പിൽ എത്തുന്ന ദിലീപിന്റെ നായികയായി തമന്ന എത്തുന്ന ചിത്രം നവംബർ തിയേറ്ററുകൾ. രാമലീല എന്ന ചിത്രത്തിനുശേഷം അരുൺ ഗോപിയും ദിലീപും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ബാന്ദ്ര.
ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമ്മിക്കുന്നത്. പാൻ ഇന്ത്യൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. തമന്നയുടെ ആദ്യ മലയാള ചിത്രമായ ബാന്ദ്രയുടെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
തമന്നയെ കൂടാതെ തമിഴ്നടൻ ശരത് കുമാറും ബോളിവുഡ് താരം ദിനോമോറിയയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇവരെ കൂടാതെ സിദ്ദീഖ് കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനപ്രിയനായകൻ ദിലീപിന്റെ കരിയറിലെ 147 മത്തെ ചിത്രം കൂടിയാണ് ബാന്ദ്ര
പ്രതികരിക്കാൻ ഇവിടെ എഴുതുക