കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി സുഭാഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ഇഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഓഡിറ്റ് അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
അതേസമയം, കഴിഞ്ഞ 10 വര്‍ഷത്തെ ഓഡിറ്റ് സംബന്ധിച്ച രേഖകളും റിപ്പോര്‍ട്ടിംഗ് ഓഫീസര്‍മാരുടെ വിവരങ്ങളും സഹകരണ വകുപ്പ് ഇഡിക്ക് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. ബാങ്കില്‍ വന്‍ തട്ടിപ്പ് നടന്നിട്ടും സഹകരണ സംഘം രജിസ്ട്രാര്‍ വിഷയത്തില്‍ ഇടപെടാത്തത് ദുരൂഹമാണെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക