നമ്മുടെ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ. രാവും പകലുമില്ലാതെ പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ആളുകളാണ്. എന്നാൽ രാത്രി കിടക്കാൻ പോകുമ്പോൾ ഉള്ള മൊബൈൽ ഫോണിന്റെ ഉപയോഗം നമ്മുടെ ഉറക്കത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. കിടക്കാൻ പോകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് കയ്യിലുള്ള മൊബൈല്‍ ഫോണ്‍ എടുത്ത് മാറ്റിവച്ചില്ലെങ്കിൽ ഇന്‍സോമ്നിയ എന്ന അസുഖം വരാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് നടത്തിയ പഠനത്തിലാണ് ഈക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഉറങ്ങുന്നതിന് മുൻപ് അധികനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ അത് നമ്മുടെ ഉറക്കത്തിന്റെ ആഴം കുറയ്ക്കും. മൊബൈല്‍ ഫോണിന്റ അമിത ഉപയോഗം അതിക്ഷീണത്തിനും ഇന്‍സോമ്നിയക്കും കാരണമാവുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ പലതരം ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക