ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഒരുക്കുന്ന രണ്ടാമത്തെ മലയാളം വെബ് സീരീസ് ‘മാസ്റ്റർ പീസ്’ സംപ്രേഷണം ചെയ്തു തുടങ്ങി. നിത്യ മേനോൻ, ഷറഫുദ്ദീൻ, അശോകൻ, ശാന്തി കൃഷ്ണ, രഞ്ജി പണിക്കർ, മാല പാർവതി തുടങ്ങിയവരാണ് ഈ സീരീസിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്.
ശ്രീജിത്ത് എൻ ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. മാത്യൂ ജോർജ് ആണ് നിർമ്മാതാവ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിൽ സീരീസ് സ്ട്രീം ചെയ്യും. കോമഡി ഫാമിലി എന്റർടെയ്നർ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന വെബ് സീരിസാണ് മാസ്റ്റർ പീസ്.
കേരള ക്രൈം ഫയൽസ് ആണ് ഡിസ്നി ഹോട്ട്സ്റ്റാർ ആദ്യമായി അവതരിപ്പിച്ച മലയാളം വെബ് സീരീസ്. ജൂൺ 23ന് റിലീസ് ചെയ്ത സീരീസിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക