എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം പരിശോധിക്കാം.
മേടം: കാര്യപരാജയം, അലച്ചിൽ, ചെലവ്, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു.
ഇടവം: കാര്യവിജയം, അഭിമാനം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം.
മിഥുനം: കാര്യവിജയം, സന്തോഷം, അഭിമാനം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
കർക്കടകം: കാര്യതടസ്സം, കലഹം, യാത്രാതടസ്സം, ശത്രുശല്യം, തർക്കം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
ചിങ്ങം: കാര്യപരാജയം, ഇച്ഛാഭംഗം, പ്രവർത്തനമാന്ദ്യം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു.
കന്നി: കാര്യവിജയം, സൽക്കാരയോഗം, ധനയോഗം, ബന്ധുസമാഗമം, അഭിമാനം, നേട്ടം ഇവ കാണുന്നു.
തുലാം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു.
വൃശ്ചികം: കാര്യതടസ്സം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു.
ധനു: കാര്യപരാജയം, യാത്രാതടസ്സം, ധനതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, മനഃപ്രയാസം ഇവ കാണുന്നു.
മകരം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം ഇവ കാണുന്നു.
കുംഭം: കാര്യതടസ്സം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരക്ഷതം ഇവ കാണുന്നു.
മീനം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക