ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയയുടെയും സഞ്ജയ് സിങ്ങിന്റെയും കുടുംബങ്ങളെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സന്ദർശിച്ചതായി റിപ്പോർട്ട്.
സഞ്ജയ് സിങ്ങിൻ്റേയും മനീഷ് സിസോദിയയുടെയും വീടുകൾ സന്ദർശിച്ചതിന്റെ ഫോട്ടോകൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ കെജ്രിവാൾ തന്നെയാണ് പോസ്റ്റ് ചെയ്തത്. “സത്യത്തിന്റെ പോരാട്ടത്തിൽ എല്ലാ കുടുംബങ്ങളും ഒറ്റക്കെട്ടാണെന്നാണ് ” അദ്ദേഹം എക്സിൽ കുറച്ചത്.
“ഇന്ന് ദീപാവലി ദിനത്തിൽ, ഞാൻ മനീഷ് ജിയുടെയും സഞ്ജയ് ജിയുടെയും വീട് സന്ദർശിച്ചു. അവരുടെ കുടുംബത്തെ കാണുകയും ദീപാവലി ആഘോഷത്തിന്റെ സന്തോഷം പങ്കിടുകയും ചെയ്തു. ഇത്രത്തോളം ബുദ്ധിമുട്ടേറിയ സമയത്തും ഞങ്ങൾ എല്ലാ കുടുംബങ്ങളും ഒരുമിച്ചാണ്. സത്യത്തിനു വേണ്ടി യുദ്ധത്തിൽ പോരാടുക. അവസാനം സത്യം മാത്രമേ ജയിക്കുകയുള്ളൂ´´ എന്നും അദ്ദേഹം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക