പത്തൊന്‍പതാമത് ചിത്രത്തിന്റെ പ്രഖ്യാപനത്തിന് തയ്യാറെടുത്ത് കന്നഡ റോക്കിങ് സ്റ്റാര്‍ യഷ്. കെജിഎഫ് ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് യഷ്. കെജിഎഫ് രണ്ടാംഭാഗം റിലീസായി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് താരം തന്റെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റുമായി എത്തിയിരിക്കുന്നത്.
യഷിന്റെ പത്തൊന്‍പതാമത് ചിത്രത്തിന്റെ ടൈറ്റില്‍ ഡിസംബര്‍ 8 ന് റിലീസ് ചെയ്യും. എക്സിലൂടെ യഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത. എട്ടാം തീയതി രാവിലെ 9.55 നാണ് ടൈറ്റില്‍ പ്രഖ്യാപിക്കുക. നിലവില്‍ ‘യഷ് 19’ എന്നാണ് ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്. തന്റെ വരാനിരിക്കുന്ന പ്രോജക്റ്റിന്റെ ഔദ്യോഗിക ടൈറ്റില്‍ യഷ് റിലീസ് ചെയ്യും.
സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനൊപ്പം പ്രൊഡക്ഷന്‍ ഹൗസായ കെവിഎന്‍ പ്രൊഡക്ഷന്‍സും സഹകരിച്ചുള്ള പോസ്റ്റില്‍ ചിത്രത്തിന്റെ ഔദ്യോഗിക പേര് 2023 ഡിസംബര്‍ 8 ന് രാവിലെ 9:55 ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രഖ്യാപന തീയതി വെളിപ്പെടുത്തുന്നതിന് ഒരു ദിവസം മുമ്പ്, യഷ് സോഷ്യല്‍ മീഡിയയിലെ തന്റെ പ്രൊഫൈല്‍ ഡിസ്പ്ലേ ചിത്രം ‘ലോഡിംഗ്’ എന്നാക്കി മാറ്റിയിരുന്നു.
It’s time… 8th December, 9:55 AM.
Stay tuned to @KvnProductions #Yash19 pic.twitter.com/stZYBspuxY— Yash (@TheNameIsYash) December 4, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക