ജാഫർ ഇടുക്കി, അർപ്പിത് പി ആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം), ശ്രീകാന്ത് മുരളി, സിബി തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാംഗോ മുറി. ചിത്രം ജനുവരി 5ന് തിയറ്ററുകളില്‍ എത്തും.
ചിത്രത്തിൽ ലാലി അനാർക്കലിയും അജിഷ പ്രഭാകരനും പ്രധാന വേഷത്തിൽ എത്തുന്നു. ബ്ലെസ്സി ,രഞ്ജിത് ,ലിജോജോസ് പെല്ലിശ്ശേരി എന്നിവരോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച വിഷ്ണു രവിശക്തി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്
റ്റിറ്റോ വിൽസൺ, കണ്ണൻ സാഗർ, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
സംവിധായകന്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും വിഷ്ണു രവി ശക്തിയും കൂടി ചേർന്നാണ്. വാണിജ്യപരമായും കലാപരമായും ഈ ചിത്രം പുതിയൊരു അനുഭവം സൃഷ്ടിക്കും. പ്രമേയം കൊണ്ടും ഘടനാപരമായ പുത്തൻ ശൈലി കൊണ്ടും പുതിയൊരു അനുഭവമായിരിക്കും ചിത്രമെന്നും സംവിധായകൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക