അജു വർഗീസിനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ ഹൊറർ റൊമാന്റിക് ചിത്രം ‘ഫീനിക്സ്’ ഇനി ഒ ടി ടി യിൽ കാണാം. തിയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്ത ‘ഫീനിക്സ്’. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.
ഏറ്റവും മികച്ച മേക്കിങ്ങും സംഗീതവുമായി തീയറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. മികച്ച ഒരു കഥാപാത്രമായി അജു വർഗീസ് എത്തിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് റിനീഷ് കെ എൻ ആണ്.
അജു വർഗീസിനെ കൂടാതെ അനൂപ് മേനോൻ, ഡോ റോണി രാജ്,അജി ജോൺ, അജിത് തലപ്പിള്ളി,ആശാ അരവിന്ദ്,നിജിലാ കെ ബേബി,സിനി എബ്രഹാം,ജെസ് സ്വീജൻ, അബ്രാം രതീഷ്, അജി ജോൺ, ആരാധ്യ, രഞ്ജിനി, രാജൻ, പോൾ ഡി ജോസഫ്, രാഹുൽ നായർ ആർ, ഫേവർ ഫ്രാൻസിസ് എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് സാം സി യും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആൽബിയും ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക