നമുക്ക് എല്ലാവര്ക്കും ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം. ശരീരത്തിന് ഉണര്‍വും ഉന്മേഷവും പകരാനും നമ്മുടെ ക്ഷീണമകറ്റാനും മുന്നില്‍ നില്ക്കുന്ന ഒന്നാണ് ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം. എന്നാല്‍ അമിതമായി ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.
നാരങ്ങ സോഡ എല്ല് തേയ്മാനം ആര്‍ത്രൈറ്റിസ് എന്നീ പ്രതിസന്ധികള്‍ക്ക് വഴിവെക്കുന്നു. സോഡ കൂടുതല്‍ കാലം ഉപയോഗിക്കുമ്പോള്‍ അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിച്ച് അസ്ഥികള്‍ പൊട്ടാന്‍ ആരംഭിക്കും. കൂടാതെ ഭക്ഷണത്തിന് പകരം നാരങ്ങ സോഡ കുടിച്ചാല്‍ അതുണ്ടാക്കുന്ന പ്രശ്നം പല വിധത്തില്‍ നിങ്ങളുടെ വിശപ്പിനെ ബാധിക്കും. ഉപ്പിട്ട സോഡ തടി കൂട്ടുന്നതിലേക്കും നയിക്കും.
മാത്രമല്ല നാരങ്ങ സോഡ കഴിക്കുന്നതിലൂടെ ഇത് പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിൽ ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് നാരങ്ങ സോഡ കുടിക്കുന്നതിലൂടെ ഉണ്ടാകുന്നു. വൃക്കരോഗം പോലുള്ള പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണവും പലപ്പോഴും നാരങ്ങ സോഡയാണ്. ഇത്തരത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാന്‍ നാരങ്ങ സോഡയുടെ ഉപയോഗം കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക