ആമയുടെ ആകൃതിയിലുള്ള ആഭരണങ്ങള്‍ ഇന്നത്തെ കാലത്ത് വളരെ സാധാരണമാണ്. ആമ എന്നത് ജ്യോതിഷത്തിൽ എപ്പോഴും ശുഭകരമായ ഒന്നാണ്. വാസ്തു ശാസ്ത്രം,ഫെങ് ഷൂയി എന്നിവ പ്രകാരം ആമ വീട്ടിൽ ഉണ്ടെങ്കിൽ, എല്ലാ വാസ്തു ദോഷങ്ങളും നീങ്ങുമെന്നും സന്തോഷകരമായ ജീവിതം ഉണ്ടാവുമെന്നും പറയപ്പെടുന്നു.
ആമയുടെ ആകൃതിയിലുള്ള ആഭരണങ്ങള്‍ അത് ധരിക്കുന്ന ആള്‍ക്ക് സൗഭാഗ്യവും അഭിവൃദ്ധിയും പ്രദാനം ചെയ്യും എന്നാണ് പറയപ്പെടുന്നത്. ആമ മോതിരം ധരിച്ചാൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നും പറയുന്നു.
ആമ മോതിരം കൃത്യമായല്ല ധരിക്കുന്നതെങ്കിൽ ആമമോതിരം വഴി ഗുണങ്ങൾ ലഭിക്കില്ല. ചൂണ്ടുവിരൽ അല്ലെങ്കിൽ നടുവിരൽ വേണം മോതിരം ധരിക്കാൻ. മോതിരത്തിലെ ആമയുടെ തല നിങ്ങൾക്ക് നേരെ നിൽക്കുന്ന രീതിയിൽ ഉണ്ടാവാൻ.
വെള്ളിയിൽ നിർമ്മിച്ച ആമ മോതിരം ധരിക്കുന്നതാണ് പവിത്രമായി കണക്കാക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും ഇല്ലാതാക്കും. പോസിറ്റീവ് എനർജി നിങ്ങളുടെ ചുറ്റും നിലനിർത്തും.
മോതിരം ധരിക്കുന്നതിലൂടെ വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങൾ മാറുകയും സമാധാനം കൈവരുകയും ചെയ്യും. ജീവിതത്തിൽ ആഗ്രഹിച്ച ലക്ഷ്യങ്ങൾ നേടാൻ ഇത് വഴി നിങ്ങൾക്ക് കഴിയും. ഈ മോതിരം ധരിക്കുന്നത് സമ്പത്തും സമൃദ്ധിയും നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക