Categories: GADGET LATEST NEWS MOBILE TECH NEWS TECHNOLOGY

ഹോണര്‍ എക്‌സ്9ബി വിപണിയിൽ എത്തി; വിലയും സവിശേഷതകളും അറിയാം

മിഡ് റേഞ്ച് സെഗ്മെന്റില്‍ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ തിരയുന്നവര്‍ക്കായി ഹോണര്‍ എക്‌സ്9ബി ഇന്ത്യന്‍ വിപണിയിലും എത്തി. മറ്റ് ഹാന്‍ഡ്‌സെറ്റുകളില്‍ നിന്നും വ്യത്യസ്തമായി വളഞ്ഞ പാനലാണ് ഇവയ്‌ക്ക് നല്‍കിയിരിക്കുന്നത്.

അൾട്രാ-ബൗൺസ് 360° ആൻ്റി ഡ്രോപ്പ് റെസിസ്റ്റൻസും അത്യാധുനിക കുഷ്യനിംഗ് ടെക്നോളജിയുമാണ് ഹോണർ എക്സ്9ബി 5ജിയുടെ ഡിസ്പ്ലേയുടെ കരുത്ത്. 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്.

ഇതിലെ ഡിസ്പ്ലേയുടെ മികവിന്റെ സാക്ഷ്യപത്രമായി സ്വിറ്റ്‌സർലൻഡിന്റെ SGS -ൽ നിന്ന് ഫൈവ് സ്റ്റാർ ഓവറോൾ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതായി കമ്പനി പറയുന്നു.

സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 1 എസ്ഒസി പ്രോസസറിലാണ് പ്രവര്‍ത്തനം. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവര്‍ക്കായി ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്.

108 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍ എന്നിങ്ങനെയാണ് ക്യാമറ. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉള്ള ഹോണര്‍ എക്‌സ്9ബി മോഡലിന്റെ ഇന്ത്യന്‍ വിപണി വില 25,999 രൂപയാണ്.

ഹോണർ X9b 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനും (429PPI) ഉള്ള 6.78- ഇഞ്ച് അ‌ൾട്രാ ക്ലിയർ അ‌മോലെഡ് ഡിസ്‌പ്ലേയാണ് ഹോണർ X9b-യിലുള്ളത്. 1920Hz PWM ഡിമ്മിംഗ് ടെക്‌നോളജിയും ഹാർഡ്‌വെയർ ലെവൽ ലോ ബ്ലൂ ലൈറ്റും ഈ ഫോണിലുണ്ട്.

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ് ആണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്, ഒപ്പം 12GB റാമും 20ജിബി വരെ വെർച്വൽ റാമും 256ജിബി വരെ സ്റ്റോറേജും ഉണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MagicOS 7.2 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് ഹോണർ എക്സ്9ബി 5ജി പ്രവർത്തിക്കുന്നത്.

Leave a Comment