അൽത്താഫ്, അനാർക്കലി മരിക്കാർ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന വിനോദ് ലീല സംവിധാനം ചെയ്യുന്ന ‘മന്ദാകിനി’യിലെ പുതിയ ഗാനം എത്തി. ‘വാട്ടേപ്പം’…എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. തല്ലുമാല, കിങ് ഓഫ് കൊത്ത, ആവേശം ഉൾപ്പെടെയുള്ള സിനിമകളിൽ പാട്ടുകൾ ചെയ്ത ഗായകനും റാപ്പറുമായ ഡബ്സിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ആവേശത്തിലെ ഹിറ്റ് ഗാനം ‘ഇല്ലുമിനാറ്റി’ ക്കുശേഷം ഡബ്സി ആലപിക്കുന്ന ഗാനമാണ് ‘മന്ദാകിനി’യിലെ ‘വട്ടേപ്പം പാട്ട്’. ബിബിൻ അശോക് സംഗീതസംവിധാനം നിർവഹിക്കുന്ന പാട്ടുകളുടെ വരികൾ എഴുതിയത് വൈശാഖ് സുഗുണനാണ്.
സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയതും സംവിധായകനായ വിനോദ് ലീല തന്നെയാണ്.
ആരോമൽ എന്ന കഥാപാത്രമായി അൽത്താഫ് വേഷമിടുന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്. ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖില നാഥ്, അല എസ്. നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക