തീയറ്ററുകളിൽ ചിരിപ്പൂരം തീർക്കാൻ ആരോമലും അമ്പിളിയുമെത്തുന്നു. അൽത്താഫ് സലീം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മന്ദാകിനി’ മെയ് 24ന് തിയറ്ററുകളിൽ എത്തും. ഷിജു എം ഭാസ്കർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷിജു എം ഭാസ്കർ, ശാലു എന്നിവരുടേതാണ്.
ചിത്രത്തിൽ ‘ആരോമൽ’ എന്ന കഥാപാത്രമായി അൽത്താഫ് സലിം വേഷമിടുമ്പോൾ ‘അമ്പിളി’ എന്ന കഥാപാത്രമായി അനാർക്കലി മരിക്കാർ എത്തുന്നു. കോമഡി എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്റണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഇവരെ കൂടാതെ ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖിലനാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിതാ ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക