പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ കാളവേല ദിനത്തോടനുബന്ധിച്ച് ഇന്നും നാളെയും ചെർപ്പുളശ്ശേരി പെരിന്തൽമണ്ണ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. കാളവേല ദിനമായ ഇന്ന് വൈകുന്നേരം 6 മണി മുതൽ നാളെ പുലർച്ചെ 2 മണിവരെയും 3 മണി മുതൽ രാത്രി 10 മണി വരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ പാലക്കാട് ഭാഗങ്ങളിൽ നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കച്ചേരി കുന്ന് – ചെർപ്പുളശ്ശേരി ജംഗ്ഷൻ വഴി നെല്ലായ സിറ്റി മാവുണ്ടിരിക്കടവ് – മുതുകുറിശ്ശി – ഏലംകുളം -ചെറുകര വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്.
പെരിന്തൽമണ്ണ ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചെറുകര വഴി ഏലംകുളം- മുതുകുറുശ്ശി- മാവുണ്ടിരിക്കടവ്-നെല്ലായ സിറ്റി വഴി പാലക്കാട് ഭാഗത്തേക്ക് പോകണം എന്നാണ് നിർദേശം.
ഇത് കൂടാതെ ആനമങ്ങാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മണലായ റോഡ് വഴി മാവുണ്ടിരിക്കടവ് നെല്ലായ സിറ്റി വഴിയും കരിങ്കല്ലത്താണിയിൽ നിന്നും തൂതയിലേക്ക് വരുന്ന വാഹനങ്ങൾ പെരിന്തൽമണ്ണ വഴിയും പോകണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക