ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘രായൻ’. ധനുഷ് തന്നെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘രായൻ’ എന്ന ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി.
“ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ രായൻ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷവും അഭിമാനവുമുണ്ട്. ധനുഷുമായി ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് മികച്ച ചിത്രം സമ്മാനിക്കാൻ തന്നെയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സൺ പിക്ചേഴ്സ്മായി സഹകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം”, ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി പറഞ്ഞു.
ശ്രീ ഗോകുലം മൂവീസ് സമീപ കാലത്ത് കേരളത്തിൽ വിതരണം ചെയ്ത തമിഴ് ചിത്രങ്ങൾ എല്ലാം വമ്പൻ ഹിറ്റുകളായിരുന്നു. പൊന്നിയിൻ സെൽവൻ,ജയിലർ, ജവാൻ, ലിയോ, ഡങ്കി, തുടങ്ങി അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു.
വമ്പൻ താരനിരയാണ് രായൻ എന്ന തമിഴ് ചിത്രത്തിൽ അണിനിരക്കുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കാളിദാസ് ജയറാം, സുന്ദീപ് കിഷൻ, വരലക്ഷ്മി ശരത്കുമാര്, ദുഷ്റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്വരാഘവൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര് റഹ്മാനാണ്. ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസ് ജൂൺ 13 ന് കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക