ദിവസവും രാവിലെ വെറും വയറ്റിൽ ചിയ വിത്ത് ഇട്ട വെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങൾ ലഭിക്കുന്നു. ആൻ്റിഓക്സിഡൻ്റുകൾ, ധാതുക്കൾ, നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളമായി അടങ്ങിയതിനാൽ ചിയ വിത്തുകൾ ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു മാർഗമാണ്.
ദിവസവും ഒരു ഗ്ലാസ് ചിയ വിത്ത് വെള്ളം കുടിക്കുന്നത് ശീലിച്ചാൽ ഹൃദയാരോഗ്യം നിലനിർത്താനും ദഹനം സുഗമമാക്കാനും ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് വളരെ നല്ലതാണ്.
ചിയ വിത്തുകളിൽ ധാരാളം നാരുകൾ ഉൾപ്പെടുന്നു. ഉയർന്ന ഫൈബറുള്ള ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും രാവിലെ ചിയ വിത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
ചിയ വിത്തുകൾ ഹൃദയാരോഗ്യത്തെ സംരക്ഷിച്ച് നിര്ത്തുന്നു. കാരണം അവയിൽ ക്വെർസെറ്റിൻ കാണപ്പെടുന്നു. കൂടാതെ, ചിയ വിത്തുകളിൽ വലിയ അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക