ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയം 2024 മെറ്റ്ഗാല വേദിയിലെ വിശേഷങ്ങളാണ്. പലരും അക്കൂട്ടത്തില്‍ അന്വേഷിച്ച മുഖമാണ് രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടേത്. 2024 മെറ്റ്ഗാലയിൽ ഇഷ അംബാനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും ഇഷക്ക് വേണ്ടി ഡിസൈന്‍ ചെയ്ത ഗൗണ്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
രാഹുൽ മിശ്ര ഡിസൈൻ ചെയ്ത ഹാൻഡ് എംബ്രോയിഡ് സാരി ഗൗൺ ധരിച്ചായിരുന്നു ഇഷ അംബാനി മെറ്റ് ഗാലയില്‍ തിളങ്ങാനിരുന്നത്. എന്നാല്‍ പനി കാരണമാണ് ഇഷ അംബാനിക്ക് മെറ്റ് ഗാലയില്‍ പങ്കെടുക്കാന സാധിക്കാതെപോയത് എന്നാണ് ഇഷയുടെ മേക്കപ്പ് ആർട്ടിസ്റ്റായ തൻവി ചെമ്പുര്‍ക്കർ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ ആണ് തന്വി ഇക്കാര്യം വെളിപ്പെടുത്തിയത്.
മെറ്റ് ഗാലയില്‍ ധരിക്കാനിരുന്ന ഗൗണ്‍ ട്രയല്‍ ചെയ്യുന്ന ഇഷയുടെ വീഡിയോയും പോസ്റ്റില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇഷ മെറ്റ്ഗാലയിൽ പങ്കെടുക്കുന്നതിനായി ഒരുങ്ങിയതിന്റെ നല്ല ഓർമകൾ പങ്കുവയ്ക്കുന്നു എന്ന കുറിപ്പോടെയാണ് താന്വി വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ എല്ലാവർക്കും പങ്കുവെച്ചത്.
ഇഷയുടെ ഹാൻഡ് എംബ്രോയിഡ് സാരി ഗൗൺ തയാറാക്കിയത് പതിനായിരം മണിക്കൂർ എടുത്താണ്. 2013 മുതലുള്ള എംബ്രയഡറി വർക്കുകളെല്ലാം വളരെ നീളമുള്ള ഗൗണിന്റെ ഡിസൈനില്‍ ഭാഗമായിട്ടുണ്ടെന്നും തൻവി പറയുന്നു. പൂക്കളും പൂമ്പാറ്റകളും കൊണ്ട് ഡിസൈന്‍ ചെയ്ത വളരെ കളര്‍ഫുളായ ഒരു ഔട്ട്ഫിറ്റാണിത്. ഇഷ ആദ്യമായി മെറ്റ് ഗാലയില്‍ പങ്കെടുക്കുന്നത് 2017-ലാണ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക