പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ മന്ദാകിനി എത്തുന്നു. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുകയും വിനോദ് ലീല സംവിധാനം, കഥ തിരക്കഥ എന്നിവ നിർവഹിൽക്കുകയും ചെയ്യുന്ന ചിത്രമാണ് ‘മന്ദാകിനി’. അനാർക്കലി മരിക്കാറിനും അൽത്താഫ് സലീമിനും പുറമെ ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. ഈ മാസം 24നാണ് സിനിമ തീയറ്ററുകളിലെത്തുക.
ചിത്രത്തിലെ വട്ടേപ്പം എന്ന ഗാനവും ഇതിനോടകം സോഷ്യൽ മീഡിയയിൽ ഹിറ്റായിട്ടുണ്ട്. ‘ആവേശ’ത്തിലെ ‘ഇല്ലുമിനാറ്റി’ക്ക് ശേഷം റാപ്പറായ ഡബ്സീ ആലപിക്കുന്ന ഗാനമാണ് ‘വട്ടേപ്പം’. കുട്ടികളും മുതിർന്നവരുമടക്കം ഈ ഗാനത്തിനൊത്ത് ചുവടു വെക്കുന്ന വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
ഇപ്പോൾ ഏറ്റവും പുതിയൊരു വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ വാട്ടേപ്പം പാട്ടിനൊപ്പം ഒരു കൊച്ചുപെൺകുട്ടിയുടെ വ്യത്യസ്തമായൊരു നൃത്തച്ചുവടുകൾ കാണാം. അടുത്തിടെ പുറത്തുവന്ന ചിത്രത്തിലെ നായികയായ അനാർക്കലി ഈ ഗാനത്തിനൊത്ത് അതിനോഹരമായി ഡാൻസ് ചെയ്യുന്ന വീഡിയോയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
View this post on Instagram
ബിബിൻ അശോക് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ പാട്ടുകളുടെ വരികൾ എഴുതിയത് വൈശാഖ് സുഗുണനാണ്. ആരോമൽ എന്ന കഥാപാത്രമായി അൽത്താഫ് വേഷമിടുന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്. ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ-സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-ആന്റണി തോമസ്, മനോജ്, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ-ഓൾഡ് മങ്ക്സ്, മാർക്കറ്റിങ് ആൻഡ് ഓൺലൈൻ പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്ററേറ്റൻമെന്റ്സ്. മീഡിയ കോഡിനേറ്റർ-ശബരി, പി ആർ ഒ-എ എസ് ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക