52 വര്‍ഷത്തെ സിനിമാ ചരിത്രം പറയാനുള്ള കോഴിക്കോട് അപ്സര തിയേറ്റർ തുറക്കുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് കോഴിക്കോട് അപ്സര തീയറ്റര്‍ അടച്ചത്. 1000 പേര്‍ക്ക് വരെ ഒന്നിച്ച് സിനിമ ആസ്വദിക്കാന്‍ സാധിച്ചിരുന്ന തീയറ്ററാണ് ഇത്. സാങ്കേതികമായി പരിഷ്കരിച്ചും പുതിയ ശബ്ദ സംവിധാനം ഒരുക്കിയുമാണ് തിയേറ്റര്‍ വീണ്ടും തുറക്കുന്നത്.
1000 പേര്‍ക്ക് ഇരിക്കാവുന്ന തിയേറ്ററിന്റെ പ്രത്യേകത അതുപോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ചലച്ചിത്ര നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രൈംസ് ഏറ്റെടുത്തതോടെയാണ് വീണ്ടും തിയേറ്റര്‍ തുറക്കുന്നത്. മാജിക് ഫ്രൈംസ് അപ്സര എന്ന പേരിലാണ് തിയേറ്റർ വീണ്ടും തുറക്കുന്നത്. മെയ് 23 ന് മമ്മൂട്ടി നായകനാകുന്ന ടര്‍ബോ റിലീസ് ചെയ്താണ് തുടക്കം.
വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രമാണ് ടർബോ. ആക്ഷൻ-കോമഡി എൻ്റർടെയ്നറായ സിനിമയ്ക്കായി സിനിമാപ്രേമികൾ അക്ഷമരായി കാത്തിരിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക