മോഹൻലാലിന്റെ പിറന്നാളിനത്തിൽ പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്. ഖുറേഷി അബ്രഹാമിന്റെ ഗെറ്റപ്പിൽ നിരവധി ബോഡിഗാർഡുകളുടെ നടുവിലൂടെ നടന്നുവരുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക.
ഏറ്റവും കൂടുതൽ മുതൽ മുടക്കി നിർമ്മിക്കുന്ന മലയാള ചിത്രമായ ‘എമ്പുരാൻ’ മലയാളത്തോടൊപ്പം തമിഴ്, ഹിന്ദി,കന്നഡ,തെലുങ്ക് ഭാഷകളിൽ പ്രദർശനത്തിനെത്തും. ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ രാജ്യത്തെ പ്രമുഖ നിർമാതാക്കൾ ലെയ്ക്കയും സിനിമക്കായി പണം മുടക്കുന്നുണ്ട്.
തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ മഞ്ജു വാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സായ്കുമാർ, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സച്ചിൻ ഖേദേക്കർ എന്നിവർ ലൂസിഫറിന്റെ തുടർച്ചയായി തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഷൈൻ ടോം ചാക്കോയും സുരാജ് വെഞ്ഞാറമൂട് സിനിമയിൽ പുതിയ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
മോഹൻലാലിനെ കേന്ദ്ര കഥാപാത്രം ആക്കി പൃഥ്വിരാജ് ആദ്യമായി സംവിധായകനായി അരങ്ങേറിയ ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ തുടർച്ചയായി ഒരുക്കുന്ന ചിത്രം മലയാളം സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നു കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക