ന്യൂഡല്‍ഹി: ടാറ്റ നാനോ എസ്യുവിയുടെ രൂപത്തിൽ തിരിച്ചുവരുന്നുയെന്ന് നേരത്തെ മുതൽ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.സാധാരണക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി മൈലേജിന് കൂടുതല്‍ പ്രാധാന്യം നല്കി കാര്‍ ഇറക്കാനാണ് കമ്പനിയുടെ ആലോചന. അതിനൂതനമായ ബാറ്ററി പാക്കിൽ പുറത്തിറക്കാൻ പോകുന്ന വാഹനത്തിന് അതിശയിപ്പിക്കുന്ന ഫീച്ചറുകളാണ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്.
സിഎന്‍ജി, പെട്രോള്‍ വേരിയന്റുകളില്‍ നിരവധി ഫീച്ചറുകളോടെയായിരിക്കും പുതിയ കാര്‍ വിപണിയില്‍ എത്തുക. കാര്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന തീയതി സംബന്ധിച്ച് കമ്പനി പ്രഖ്യാപനം നടത്തിയിട്ടില്ല. സിഎന്‍ജി മോഡലിന് 50 കിലോമീറ്ററും, പെട്രോള്‍ മോഡലിന് 40 കിലോമീറ്ററുമായിരിക്കും മൈലേജ്.
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൊബൈല്‍ കണക്റ്റിവിറ്റി സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റം, യുഎസ്ബി ചാര്‍ജിംഗ് സപ്പോര്‍ട്ട്, 8 ഇഞ്ച് ടച്ച് സ്ക്രീന്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ പുതിയ നാനോയിലുണ്ടാകും.ആന്റിലോഗ് ബ്രേക്കിംഗ് സിസ്റ്റം, എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ടാറ്റയുടെ ഈ പുതിയ വാഹനത്തിനുള്ളില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2.50 ലക്ഷം രൂപ മുതല്‍ നാലുലക്ഷം രൂപ വരെ വിലയില്‍ വാഹനം ലഭിക്കാന്‍ സാധ്യതയുണ്ട്. തുടക്കത്തില്‍ നിരവധി ഓഫറുകളോടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് സാധ്യത.
ഒറ്റ ചാർജിൽ 300 കിലോ മീറ്റർ വരെ റേഞ്ച് ലഭിക്കുന്ന ബാറ്ററി പാക്കുകളാണ് വാഹനത്തിൽ ഉൾപ്പെടുത്തുകയെന്നാണ് ഓട്ടോമോട്ടീവ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ദീർഘ ദൂര യാത്രകൾക്ക് ഏറ്റവും മികച്ച ഓപ്ഷനായി നാനോ മാറിയേക്കും.
വാഹനത്തിന്റെ അകത്തേക്ക് വരുമ്പോൾ അത്യുഗ്രൻ ഫീച്ചറുകളാണ് ടാറ്റ ഒരുക്കുക. ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകൾ കണക്റ്റിവിറ്റി സൗകര്യം ഉറപ്പായും പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക