ഇന്ന് ലോക സ്കീസോഫ്രീനിയ ദിനം (World Schizophrenia Day 2024 ). സ്കീസോഫ്രീനിയ ദിനം ആചരിക്കുന്നത് സ്കീസോഫ്രീനിയയെ കുറിച്ച് കൂടുതൽ അവബോധം വളർത്തുന്നതിനാണ്. സ്കീസോഫ്രീനിയ ബാധിച്ച വ്യക്തികളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് ഗവേഷണത്തിന്റെയും പുതിയ ചികിത്സാരീതികൾ വികസിപ്പിക്കുന്നതിന്റെയും ആവശ്യകത ഉയർത്തിക്കാട്ടുന്ന ദിവസം കൂടിയാണിത്.
സ്കീസോഫ്രീനിയ തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കുന്ന ഒരു മാനസികാരോഗ്യ പ്രശ്നമാണ്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഈ രോഗം ഏകദേശം 24 ദശലക്ഷം ആളുകളെ ബാധിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു. സ്കീസോഫ്രീനിയ കൂടുതലായി സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാർക്കിടയിലാണ് ബാധിക്കുന്നതെന്നും വിദഗ്ധർ പറയുന്നു.
മസ്തിഷ്കത്തിലെ അസന്തുലിതമായ ജീവരാസ വ്യവസ്ഥ, പ്രത്യേകിച്ച് നാഡീകോശങ്ങൾ തമ്മിൽ സന്ദേശം കൈമാറുന്നതിനുള്ള ഡോപ്പമിൻ എന്ന പദാർഥത്തിന്റെ അളവ് വർധിക്കുന്നതാണ് സ്കീസോഫ്രീനിയയുടെ പ്രധാന കാരണം. ഇതുകൂടാതെ മനഃശാസ്ത്രപരമായ വസ്തുതകൾ, കുടുംബപ്രശ്നങ്ങൾ, സംഘർഷങ്ങൾ നിറഞ്ഞ ജീവിതം എന്നിവ ഈ രോഗത്തിനുള്ള സാധ്യത ഉയർത്തുന്നു. ഓർമ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യത സ്കീസോഫ്രീനിയ ബാധിച്ച ആളുകൾക്ക് കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
സ്കീസോഫ്രീനിയ ലോകമെമ്പാടുമുള്ള 20 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന ചികിത്സിക്കാവുന്ന ഒരു മാനസിക രോഗമാണ്. ഈ അസുഖം ഇരുപതുകളുടെ തുടക്കത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. കുട്ടിക്കാലത്തും കൗമാരത്തിലും രോഗലക്ഷണങ്ങൾ കാണിക്കാം.
എന്തൊക്കെയാണ് ലക്ഷണങ്ങൾ ?
1. ഒന്നിനോടും താൽപര്യമില്ലാതിരിക്കുക. (മറ്റുള്ളവരിൽ നിന്നും ഒഴിഞ്ഞുമാറുക, പഠിത്തം, ജോലി, , ആഹാരം വൃത്തി എന്നിവയിൽ അലസതയും താൽപര്യക്കുറവും പ്രകടിപ്പിക്കുക).
2. എപ്പോഴും സംശയം കാണിക്കുക (തന്നെ ആക്രമിക്കാൻ ആരോ ശ്രമിക്കുന്നു എന്ന തോന്നൽ, പങ്കാളിക്ക് അവിഹിത ബന്ധം തുടങ്ങിയവ)
3. വൈകാരിക മാറ്റങ്ങൾ -ഉത്കണ്ഠ, ഭയം, കാരണമില്ലാതെ ചിരിക്കുക, കരയുക.
4. അദൃശ്യവ്യക്തികളുമായി സംസാരിക്കുക, കണ്ണാടി നോക്കി ചേഷ്ടകൾ കാണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക