വളരെയധികം രുചി വൈവിധ്യങ്ങൾ നിറഞ്ഞതാണ് നമ്മുടെ നാട്. പഴയ കാലത്ത് സുലഭമായി ലഭിച്ചിരുന്ന പലസാധനങ്ങളും ഇപ്പോൾ പുതുതലമുറയ്ക്ക് അന്യമാണ്. അത്തരത്തിൽ ഒന്നാണ് മാങ്ങ തെര. മാമ്പഴ സീസണിൽ ധാരാളമായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന ഇവ ഇപ്പോൾ സമയം ഇല്ലാത്തതിനാലും ഇതിനെക്കുറിച്ചുള്ള അറിവ് ഇല്ലാത്തതിനാലും പുതുതലമുറയ്ക്ക് അന്യമാണ്.
പഴയകാലത്ത് മാമ്പഴ സീസണിൽ ധാരാളമായി ഉണ്ടാക്കി സൂക്ഷിച്ചിരുന്ന മാങ്ങാ തെര എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി നല്ല കാമ്പുള്ള പഴുത്ത ഏത് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ആദ്യം തന്നെ മാങ്ങ കഴുകി വൃത്തിയാക്കിയതിനുശേഷം തൊലിയെല്ലാം ചെത്തിക്കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. ശേഷം ഇത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കണം.
ശേഷം ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പത്തുവച്ച് കൊടുക്കാം. ശേഷം ഇതിലേക്ക് അരച്ച മാറ്റിവെച്ചിരിക്കുന്ന മാങ്ങ ചേർത്തു കൊടുക്കാം. ഇത് തിളച്ചു വരുമ്പോൾ ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയോ ശർക്കരയോ ചേർത്തു കൊടുക്കാം. ശേഷം ഇതിലേക്ക് അല്പം നാരങ്ങാനീര് കൂടി ചേർത്തു കൊടുക്കണം. നല്ലതുപോലെ തിളച്ച് അല്പം കുറുകി വരുന്നത് വരെ ഇളക്കൽ തുടർന്നുകൊണ്ടിരിക്കാം.
ഒരു പ്ലേറ്റ് എടുത്ത് അല്പം എണ്ണ തടവിയ ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മാങ്ങക്കൂട്ട് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ഇത് വെയിലത്ത് വച്ച് നല്ലതുപോലെ ഉണക്കിയെടുക്കണം. ശേഷം കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് സൂക്ഷിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക