കിരൺ റാവു സംവിധാനം ചെയ്ത ‘ലാപത ലേഡീസ് ‘നെറ്റ്ഫ്ലിക്സിൽ സന്ദീപ് റെഡ്ഡി വംഗയുടെ ‘അനിമൽ’ സിനിമയുടെ വ്യൂവർഷിപ് മറികടന്നു. ഏപ്രിൽ 26 ന് ആണ് ലാപത ലേഡീസ് നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം തുടങ്ങിയത്. ഒരു മാസത്തിനകം തന്നെ 13.8 മില്യൺ വ്യൂവർഷിപ് നേടി. രൺബീർ കപൂർ നായകനായി എത്തിയ ‘അനിമൽ‘ ഇതുവരെ നേടിയത് 13 .6 മില്യൺ വ്യൂസ് ആണ്. ജനുവരി 26 ന് ആണ് അനിമൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.
സോഷ്യൽ മീഡിയയിൽ വൻ ആരാധനപ്രശംസ നേടിയ സിനിമയാണ് ലാപത ലേഡീസ്. മാർച്ച് 1 ന് തീയേറ്ററുകളിൽ എത്തിയ സിനിമ ആമിർ ഖാനും ജ്യോതി ദേശ്പാണ്ഡെയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ബിപ്ലബ് ഗോസ്വാമിയാണ് തിരക്കഥ.
ഒരു ട്രെയിൻ യാത്രയ്ക്കിടെ നവ വധൂവരന്മാര് മാറിപ്പോകുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ലാപതാ ലേഡീസ് എന്ന ചിത്രം പറയുന്നത്. വിവാഹം കഴിഞ്ഞ് സ്വന്തം വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഭാര്യയായ ഫൂൽ കുമാരിയെ (നിതാൻഷി ഗോയൽ) ദീപക്ക് (സ്പർഷ് ശ്രീവാസ്തവ്) എന്ന യുവാവിന് നഷ്ടമാകുന്നു. നഷ്ടപ്പെടുന്നതല്ല വധുവിനെ മാറിപ്പോകുന്നതാണ്. ഫൂലിനു പകരം പുഷ്പ (പ്രതിഭ രന്ത) എന്ന യുവതിയെയാണ് വധുവാണെന്നു കരുതി ദീപക്ക് വീട്ടിലേക്കുകൊണ്ടുവരുന്നത്.
പുതുമുഖങ്ങളായ പ്രതിഭ രത്ന, സ്പർഷ് ശ്രീവാസ്തവ്, നിതാൻഷി ഗോയൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 2001-ൽ നിർമ്മൽ പ്രദേശ് എന്ന സാങ്കൽപ്പിക സംസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് ലാപത ലേഡീസ് ഒരുങ്ങിയത്. റാം സമ്പത്താണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.
ബോളിവുഡിൽ നിറയെ പ്രശംസ നേടിയ ചിത്രമാണ് കിരണ് റാവു സംവിധാനം ചെയ്ത ‘ലാപത ലേഡീസ്’. ലാപത ലേഡീസിനെ രത്നം എന്നാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര വിളിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക