മലയാളികളെ കുടുകുട ചിരിപ്പിച്ച് തിയേറ്ററിൽ കത്തിക്കയറുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ഇപ്പോഴിതാ ചിത്രത്തിന്റെ മാറ്റൊരു ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘കെ ഫോർ കബറടക്കം’ എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയതത്.
ചിത്രത്തിലെ കഥാപാത്രങ്ങളെ മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ പ്രധാന രംഗങ്ങളും നർമ മുഹൂർത്തങ്ങളും കോർത്തിണക്കുന്നതാണ് വീഡിയോ ഗാനം. അങ്കിത് മേനോനാണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കെ ഫോർ കല്യാണം എന്ന പേരിൽ ചിത്രത്തിന്റെ മറ്റൊരു ഗാനം നേരത്തെ പുറത്തെത്തിയിരുന്നു.
പൃഥ്വിരാജ്, ബേസിൽ ജോസഫ്, അനശ്വര രാജൻ, നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ആഗോളതലത്തിൽ 55 കോടി കടന്നിരിക്കുകയാണ് ചിത്രം. 2024-ലെ ഓപ്പണിംഗ് കളക്ഷനിൽ മൂന്നാം സ്ഥാനത്താണ് ഗുരുവായൂരമ്പല നടയിൽ.
ഈ വർഷം മലയാളത്തിൽ റിലീസായ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ഓപ്പണിംഗ് കളക്ഷൻ നേടി മൂന്നാമത്തെ ചിത്രമായി ഗുരുവായൂരമ്പലനടയിൽ മാറിയിരുന്നു.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക