തന്റെ പ്രിയ സുഹൃത്ത് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ പ്രിയ സുഹൃത്തിന് ആശംസകൾ അറിയിച്ച എത്തിയത്. പ്രിയ സുഹൃത്തിന് ജന്മദിനാശംസകൾ നേർന്ന മോഹൻലാൽ ആന്റണി പെരുമ്പാവൂരിനും ഭാര്യ ശാന്തിക്കും വിവാഹ വാർഷിക ആശംസകളും അറിയിച്ചു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
അനവധി സിനിമകളാണ് മോഹൻലാൽ, ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ ആശിർവാദ് സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഒട്ടുമിക്ക എല്ലാ സിനിമകളും ഹിറ്റ് ആവുകയും ചെയ്തിരുന്നു. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ‘നേര്’ എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചത്. മോഹൻലാലിന്റെ ഡ്രൈവറായി എത്തിയ ആന്റണി പെരുമ്പാവൂർ ഇന്ന് ആശിർവാദ് സിനിമാസിന്റെ അമരക്കാരനാണ്.
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ എന്ന ചിത്രമാണ് ആന്റണി പെരുമ്പാവൂരിന്റെ ഏറ്റവും പുതിയ പ്രൊജക്ട്. ഫേസ്ബുക്കിലൂടെ പ്രിയ സുഹൃത്തിന് ജന്മദിനാശംസകൾ അറിയിച്ച താരം ആന്റണി പെരുമ്പാവൂരിനും ഭാര്യക്കും ഒപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളും ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചിട്ടുണ്ട്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ എന്ന ചിത്രവും നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക