സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തി. പുതിയ മഴ മുന്നറിയിപ്പ് അനുസരിച്ച് 6 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. പുതിയ മുന്നറിയിപ്പ് അനുസരിച്ച് എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുമെന്ന് നേരത്തെ അറിയിച്ച കേന്ദ്ര കാലാവസ്ഥാവകുപ്പ് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനുള്ള വിലക്ക് തുടരുമെന്നും അറിയിച്ചിരുന്നു. തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ മഴ തുടരുമെന്നും മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നും കാലാവസ്ഥാവകുപ്പിന്റെമുന്നറിയിപ്പുണ്ട്.
അതേസമയം ബംഗാൾ ഉൾക്കടല രൂപപ്പെട്ട റിമാൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ചുഴലിക്കാറ്റ് 110 മുതൽ 133 കിലോമീറ്റർ വരെ വേഗത്തിൽ കരയിൽ എത്തുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതേസമയം സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ മഴക്കെടുതി മൂലം മരണപ്പെടുന്നവരുടെ എണ്ണവും ദിനം പ്രതി വർദ്ധിക്കുകയാണ്. ഇന്നലെ രണ്ടുപേർ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്ത് മഴക്കെടുതി മൂലം മരണപ്പെട്ടവരുടെ എണ്ണം 17 ആയി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക