രുചികരവും നിരവധി ആരോഗ്യകരവുമായ ഒന്നാണ് ക്യാബേജ്. ഒരുപാട് ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ക്യാബേജ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യും. തോരനും സാലഡും ഉൾപ്പടെ നിരവധി ഭക്ഷ്യ വിഭവങ്ങളായി ഭക്ഷണത്തിൽ ഉൾപ്പെടുത്താറുള്ള ഒന്നാണ് ക്യാബേജ്. വൈവിധ്യവും രുചികരവുമായ നിരവധി ഭക്ഷ്യവസ്തുക്കൾ ക്യാബേജ് ഉപയോഗിച്ച് നമുക്ക് ഉണ്ടാക്കാൻ കഴിയും.
വളരെ രുചികരമായ ക്യാബേജ് ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ക്യാബേജിൽ പോഷക ഗുണങ്ങളും ധാരാളമായി ഉൾപ്പെടുന്നു. കാബേജിൽ പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ, ഫോളേറ്റ്, വിറ്റാമിൻ എ, വിറ്റാമിൻ കെ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചതായ ക്യാബേജ് ഓറഞ്ചിനെക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ള പച്ചക്കറിയായത് കൊണ്ടുതന്നെ ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും ക്യാബേജ് സഹായകരമാണ്. സൾഫർ അടങ്ങിയ സൾഫെറാഫെയ്ൻ സംയുക്തം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ക്യാൻസറിനെ പ്രതിരോധിക്കാൻ വരെ ക്യാബേജ് സഹായിക്കും.
വിട്ടു മാറാത്ത വീക്കം കുറയ്ക്കുന്നതിന് സഹായകമായ നിരവധി ആന്റി ഓക്സിഡന്റുകളും കാബേജിൽ ഉൾപ്പെടുന്നുണ്ട്. പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ക്യാബേജ് രക്തസമ്മർദ്ദം ആരോഗ്യകരമായ പരിധിക്കുള്ളിൽ നിലനിർത്തുന്നതിനും സഹായിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക