ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും നായകന്മാരായി എത്തുന്ന ഒരു ചിത്രമാണ് തേരി മേരി. തേരി മേരി എന്ന ചിത്രത്തിന്റെ സംവിധാനം ചെയ്യുന്നത് ആരതി ഗായത്രി ദേവിയാണ്. തേരി മേരിയുടെ ചിത്രീകരണം പൂര്‍ത്തിയായിയെന്നാണ് പുറത്തുവരുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ്. വർക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുന്ന ഒരു സിനിമയാണ് തേരി മേരി.
ശ്രീരംഗസുധയും അന്നാ രേഷ്മ രാജനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ഇർഷാദ് അലി, സോഹൻ സീനുലാലും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലുണ്ട്. ബിബിൻ ബാലകൃഷ്ണനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തേരി മേരി എന്ന ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് കൈലാസ് മേനോനാണ്.
ടെക്സാസ് ഫിലിം ഫാക്ടറിയാണ് തേരി മേരി നിര്‍മിക്കുന്നത്. തേരി മേരി എന്ന ചിത്രത്തിന്റെ തിരക്കഥയും ആരതി ഗായത്രി ദേവി ആണ് ഒരുക്കിയിരിക്കുന്നത്. യുവാക്കളുടെ കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകളും ആകാംക്ഷയുണ്ടാക്കുന്നു. കലാസംവിധാനം സാബുറാം നിര്‍വഹിക്കുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.
പ്രധാനമായും വർക്കല, കോവളം, കന്യാകുമാരി തുടങ്ങിയവിടങ്ങളിലായി ചിത്രീകരണം നടത്തിയ തേരി മേരി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്. വെങ്കിട്ട് സുനിലാണ് കോസ്റ്റ്യൂം ഡിസൈൻ. മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക