അച്ഛന്റെ പാദ പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയ താരമാണ് നടി അഹാന കൃഷ്ണകുമാർ. സ്വത സിദ്ധമായ അഭിനയ ശൈലി കൊണ്ട് വളരെ പെട്ടന്നാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.
‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. തന്റെ ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ പോലും താരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കറുപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞ അതീവ ഗ്ലാമർ ലുക്കിലുള്ള തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
ആരാധകരെയും സുഹൃത്തുക്കളെയും ഒരു പോലെ അമ്പരപ്പിച്ചു കൊണ്ടുള്ള താരത്തിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഷൈൻ ടോം ചാക്കോ നായകനായി എത്തിയ ‘അടി’ എന്ന ചിത്രമാണ് അഹാന നായികയായി ഏറ്റവും ഒടുവിൽ തീയേറ്ററുകളിൽ എത്തിയ ചിത്രം. താരത്തിന്റെ പുതിയ മേക്കോവർ ബോളിവുഡ് താര സുന്ദരിമാരെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ളതാണ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക