ചില്ലറ നിക്ഷേപക്കാർക്ക് സർക്കാർ കടപ്പത്രം വാങ്ങുവാനും വിൽക്കുവാനും ഉള്ള പുതിയ വഴി എത്തുകയാണ്. റിസർവ് ബാങ്കിന്റെ റീട്ടെയിൽ ഡയറക്റ്റ് സംവിധാനത്തിനായി മൊബൈൽ ആപ്പ് ആരംഭിച്ചു കഴിഞ്ഞു. അതായത് ഇനി കാര്യങ്ങൾ സുഗമമാകും.
പുതിയ മൊബൈൽ ആപ്പ് എത്തുന്നതോടെ സർക്കാർ കടപത്രം വാങ്ങുന്നതിനും വിൽക്കുന്നതിനും വളരെ എളുപ്പത്തിൽ സാധിക്കും. പുതിയ മൊബൈൽ ആപ്പ് ആയ ‘ആർ ബി ഐ റീട്ടെയിൽ ഡയറക്റ്റ്’ ആണ് ഇതിന് സഹായിക്കുന്നത്.
ഇൻസ്റ്റോൾ ചെയ്യുവാനായി ആപ്പ് സ്റ്റോറുകളിൽ ‘RBI Retail Direct’ എന്ന് സെർച്ച് ചെയ്യണം. ഇത്തരത്തിലാണ് ആപ്പിലേക്കുള്ള പ്രഥമ ഘട്ടം. ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം പ്രവർത്തനങ്ങൾ നടത്താം.
ഏപ്രിൽ മാസം ആദ്യവാരം നടന്ന ആർ ബി ഐ പണനയ സമിതി യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നത്. സ്റ്റോറുകളിൽ ആപ്ലിക്കേഷൻ ലഭ്യമാകുന്നുണ്ട്. ആപ്പിന്റെ പ്രവർത്തനങ്ങളെ പറ്റി വ്യക്തമായ പഠനത്തിന് ശേഷം മാത്രം അതീവ ശ്രദ്ധയോടെ ഉപയോഗിക്കുക. ചില്ലറ നിക്ഷേപകർക്ക് ഇനി മുതൽ സർക്കാരിന്റെ കടപ്പത്രം വാങ്ങുകയോ വിൽക്കുകയോ വേഗത്തിൽ ചെയ്യുവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക