സംസ്ഥാനത്ത് കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം. കേരളതീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതായും തെക്ക് കിഴക്കൻ അറബിക്കടലിൽ കേരളതീരത്തിന് അരികെ ചക്രവാത ചുഴി രൂപപ്പെട്ടതായും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്.
കാലവർഷം കേരളത്തിൽ എത്തിയതിനാലും അറബിക്കടലിൽ കേരളതീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടതിന്റെയും ഫലമായി കേരളത്തിൽ അടുത്ത ഏഴു ദിവസം വ്യാപകമായി ഇടി/ മിന്നൽ/ കാറ്റ്/ കൂടിയ/ മിതമായ /ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നുമുതൽ ജൂൺ 3 വരെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്നും സംസ്ഥാനത്തിന്റെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. മഴ ശക്തി പ്രാപിക്കുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി മലയോരമേഖലയിലേക്കുള്ള രാത്രി യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാവകുപ്പ് തിങ്കളാഴ്ച വരെ വ്യാപകമായി മഴ തുടരുമെന്നും ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നൽകിയിട്ടുള്ള സുരക്ഷാ മുന്നറിയിപ്പുകൾ വിനോദസഞ്ചാരികളിലേക്ക് എത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം എന്നും അറ്റകുറ്റപ്പണികളോ നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്ന ദേശീയപാത സംസ്ഥാനപാത മറ്റ് റോഡുകൾ എന്നിവിടങ്ങളിലെ സുരക്ഷാ ബോർഡുകൾ യാത്രക്കാർക്ക് കാണുന്ന തരത്തിൽ ഉണ്ടെന്ന് ഉറപ്പാക്കണം എന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക