ഒരു ബാങ്കിൽ ജോയിൻ്റ് അക്കൗണ്ട് തുറക്കുമ്പോൾ, അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.പണം അക്കൗണ്ടിൽ നിക്ഷേപിക്കാനും പിൻവലിക്കാനും നിയന്ത്രിക്കാനും ഓരോ അംഗത്തിനും അവകാശമുണ്ട്. അക്കൗണ്ടിൽ കൂടുതൽ നിയന്ത്രണം ഒരു വ്യക്തിക്ക് ഉണ്ടായേക്കാമെങ്കിലും,അതിൽ പണം നിക്ഷേപിച്ചുകഴിഞ്ഞാൽ എല്ലാ അക്കൗണ്ട് ഉടമകൾക്കും തുല്യ അവകാശമുണ്ട്. ഒന്നിൽ കൂടുതൽ ആളുകൾ കൂടി തുടങ്ങുന്ന അക്കൗണ്ട് എന്നതിൽ കൂടുതൽ ഇതിന് മറ്റ് ചില പ്രയോജനങ്ങൾ ഉണ്ട്.
മറ്റ് അക്കൗണ്ട് ഉടമകളിലുള്ള വിശ്വാസം ജോയിന്റ് അക്കൗണ്ട് തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ്. കാരണം ജോയിൻ്റ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ ആർക്കും കഴിയും. കഷ്ടപ്പെട്ട് സമ്പാദിച്ച പണം ജോയിൻ്റ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമ്പോൾ, മറ്റ് അക്കൗണ്ട് ഉടമകൾ അത് ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുമെന്നുള്ള വിശ്വാസം വേണം. അതുപോലെ തന്നെ ഒരു ജോയിൻ്റ് അക്കൗണ്ട് എങ്ങനെ പ്രവർത്തിക്കണമെന്ന് അക്കൗണ്ട് ഉടമകൾക്ക് തീരുമാനിക്കാം.
അത് തിരഞ്ഞെടുക്കാൻ വ്യത്യസ്ത ഓപ്ഷനുകൾ ഉണ്ട്. അത് വ്യക്തമായി അറിഞ്ഞിരിക്കണം. അതിൽ ഒന്നാണ്, അക്കൗണ്ടിലെ എല്ലാ ഇടപാടുകളും എല്ലാ അക്കൗണ്ട് ഉടമകളും ഒപ്പിടുകയും അംഗീകരിക്കുകയും വേണം. അക്കൗണ്ട് ഉടമകളിലൊരാൾക്ക് മരണം സംഭവിച്ചാൽ അക്കൗണ്ട് ക്ലോസ് ചെയ്യും, അക്കൗണ്ടിലെ ബാലൻസ് മറ്റ് മെമ്പേഴ്സിന് ബാങ്ക് തിരികെ നൽകും. ഒരാൾ മരിച്ചു കഴിഞ്ഞാൽ, മറ്റേയാൾക്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നത് തുടരാം.ബാക്കിയുള്ള ബാലൻസും പലിശയും ഈ വ്യക്തിക്ക് കിട്ടും.
അക്കൗണ്ട് ഉടമകൾ രണ്ടിൽ കൂടുതൽ പേരാണെങ്കിൽ, അവരിൽ ആർക്കെങ്കിലും അക്കൗണ്ട് ഉപയോഗിക്കാം. മാത്രമല്ല, ഒരാൾക്ക് അവരുടെ പേരിൽ അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ മറ്റൊരാളെ അധികാരപ്പെടുത്താൻ താൽപ്പര്യമുണ്ടെങ്കിൽ, അവർക്ക് ബാങ്കിന് ഒരു മാൻഡേറ്റോ പവർ ഓഫ് അറ്റോർണിയോ കൊടുക്കാം. അക്കൗണ്ട് ക്ലോസ് ചെയ്യണോ അതോ കാലാവധി പൂർത്തിയാകുമ്പോൾ പുതുക്കണോ എന്നതിനെക്കുറിച്ച് ഫിക്സഡ് ടേം ഡെപ്പോസിറ്റുകൾക്ക് നിർദ്ദേശങ്ങൾ നൽകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക