പാർവതി തിരുവോത്തും ഉർവശിയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഉള്ളൊഴുക്ക്’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
വീടിനുമുന്നിലെ വെള്ളക്കെട്ടിൽ മഴയത്ത് നിൽക്കുന്ന പാർവതിയേയും ഉർവശിയേയുമാണ് പോസ്റ്ററിൽ കാണുന്നത്. നുണകൾ മുങ്ങിപ്പോകും രഹസ്യങ്ങൾ പൊങ്ങിവരും എന്ന ഹാഷ്ടാഗിലാണ് ചിത്രം. ‘രഹസ്യങ്ങൾ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്ന വാചകങ്ങളോടുകൂടിയ പാർവതിയുടെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.
സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ക്രിസ്റ്റോ ടോമി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും. ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് റോണി സ്ക്രുവാലയാണ് നിര്‍മാതാക്കളില്‍ ഒരാള്‍.
ഹണി ട്രെഹാന്‍, അഭിഷേക് ചുബെ എന്നിവരാണ് മറ്റു നിര്‍മാതാക്കള്‍. കൂടത്തായി കേസ് ആസ്പദമാക്കി നെറ്റ്ഫിക്സ് സംപ്രേഷണം ചെയ്ത കറി ആന്‍ഡ് സയനൈഡ് എന്ന വെബ്സീരിസിന്റെ സംവിധാകന് കൂടിയാണ് ക്രിസ്റ്റോ.
അസോസിയേറ്റ് പ്രൊഡ്യൂസര്‍: പഷന്‍ ലാല്‍, സംഗീതം: സുഷിന് ശ്യാം, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ
വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, VFX: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, പിആര്‍ഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക