മകൻ മുബിൻ എം റാഫിയെ നായകനാക്കി റാഫി തിരക്കഥയെഴുതി നാദിർഷ സംവിധാനം ചെയ്യുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മെയ് 31നാണ് റിലീസ് ചെയ്യുന്നത്.
‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ദേവികാ സഞ്ജയ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കലന്തൂർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കലന്തൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷാജി കുമാർ ആണ്. ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം ഒരു കോമഡി എന്റർടൈനറായാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നടൻ, സംവിധായകൻ, എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവു തെളിയിച്ച നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും റാഫി തിരക്കഥയെഴുതുന്ന ചിത്രം എന്ന നിലയിലും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക