ശക്തമായ മത്സരം നടന്നുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ലീഡ് ഉയർത്തുന്നു. പന്ത്രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ ശശി തരൂരിന് നിലവിലുള്ളത്.
കടുത്ത മത്സരമാണ് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരും തമ്മിൽ നടക്കുന്നത്. ആദ്യ ഘട്ടങ്ങളിൽ രാജീവ് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ശശി തരൂരിനെക്കാൾ വളരെയധികം മുന്നിൽ എത്തിയിരുന്നു. ത്രികോണ മത്സരം നടക്കുന്ന ആറ്റിങ്ങലിൽ എന്തും സംഭവിക്കാം എന്ന അവസ്ഥയാണ് നിലവിലുള്ളത്.
കോൺഗ്രസിന്റെ അടൂർ പ്രകാശും സിപിഎമ്മിന്റെ വി ജോയിയും ഓരോ റൗണ്ടിലും ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. ഓരോ റൗണ്ട് വോട്ടുകൾ എണ്ണി കഴിയുമ്പോൾ ലീഡ് നില മാറിമറിയുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. പാലക്കാട്, കണ്ണൂർ ഉൾപ്പെടെയുള്ള പല മണ്ഡലങ്ങളിലും ശക്തമായ പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവസാന നിമിഷങ്ങളിലെ ഫലം പുറത്തുവരുമ്പോൾ എല്ലാ കണ്ണുകളും നീങ്ങുന്നത് ആറ്റിങ്ങലിലേക്കും തിരുവനന്തപുരത്തേക്കുമാണ്. രണ്ടിടങ്ങളിലും ശക്തമായ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക