ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ കേരളത്തിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും അപരിചിതമായ ഒരു കാഴ്ച്ചയല്ല. അത്രത്തോളം സാധാരണമാവുകയാണ് വൈറ്റില ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗോ ഈസി ഓട്ടോടെക് പ്രൈവറ്റ് കമ്പനി എന്ന സ്റ്റാർട്ട് അപ്പ് “ഗോ ഈസി”ചാർജിങ് പോയന്റുകൾ.
കമ്പനി നൂറ്റി ഇരുപത്തി അഞ്ചിലധികം ചാർജിങ് സ്റ്റേഷനുകളുമായി രംഗത്തുള്ളത് രണ്ടര വർഷമെന്ന വളരെ ചെറിയ കാലയളവിനുള്ളിലാണ്. ഇപ്പോൾ നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കും കൂടി കേരളത്തിന് പുറത്തും ചാർജിങ് പോയന്റുകൾ സ്ഥാപിച്ചിട്ടുള്ള “ഗോ ഈസി” തങ്ങളുടെ വിപണി വിപുലീകരിക്കുകയാണ്.
മണിക്കൂറുകൾ നീണ്ട ചാർജിങ് സമയം യാത്രാവേളകളിൽ അലോസകരമാകുമോ എന്നതായിരുന്നു ഇലക്ട്രിക് വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മുൻപ് ഉണ്ടായിരുന്ന ആശങ്ക. പക്ഷേ ഇന്ന് വാഹനം വിപണിയിലെക്കിറങ്ങുന്നത് അതിവേഗം ചാർജ് ആകുന്ന ബാറ്ററികളോടെയാണ്. ഇലക്ട്രിക് വാഹനങ്ങളിൽ ദീർഘദൂര യാത്ര സാധ്യമാകുമോ എന്ന സംശയം അതോടെ ഇല്ലാതായി.
30 കെവി, 60 കെവി, നൂറ്റി ഇരുപത് കെവി തുടങ്ങി ഏത് അളവിലാണോ നിങ്ങളുടെ വാഹനം വൈദ്യുത ഇന്ധനം സ്വീകരിക്കുന്നത് അതിനനുസരിച്ചുള്ള ചാർജറുകളുമായാണ് “ഗോ ഈസി” തങ്ങളുടെ ചാർജിങ് പോയന്റുകളെ നിർമ്മിച്ചിരിക്കുന്നത്.
ലൊക്കേഷനുകളുടെ പ്രത്യേകത അനുസരിച്ച് ഈ ചാർജിങ് സ്റ്റേഷനുകൾ ഒരു റിലാക്സേഷൻ ഹബായി മാറുന്ന സാഹചര്യവും നിലവിൽ ഉണ്ട്. ലാഭകരമായി ചെറിയ കാത്തിരിപ്പ് സമയം വിനിയോഗിക്കുവാൻ ഇത് വഴി ഉപഭോക്താക്കൾക്കും കഴിയുന്നു. ആഹാരം കഴിക്കാനും, ഷോപ്പിങ് നടത്താനുമൊക്കെ ഈ സമയം കണ്ടെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക