ദിനംപ്രതി ഹൃദയസ്തംഭനം മൂലം മരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. 2019ലെ ഹാർവഡ് ഹെൽത്ത് റിപ്പോർട്ടിൽ കൊളസ്ട്രോൾ മൂലം രക്തധമനികൾ ചുരുങ്ങുകയോ ബ്ലോക്കാകുയോ ചെയ്യുന്ന അതെറോസ്ക്ലിറോസിസ് മൂലമുള്ള ഹൃദയാഘാതങ്ങളിൽ 80 ശതമാനവും യുവാക്കളിലാണ് ഉണ്ടാകാറുള്ളതെന്ന് വ്യക്തമാക്കുന്നു.
അമേരിക്കയിലെ സെൻറേഴ്സ് ഫോർ ഡിസീസ് കൺട്രോൾ അമിതവണ്ണവും ഉയർന്ന രക്തസമ്മർദവുമാണ് ഹൃദ്രോഗത്തിന് കാരണമാകുന്നതെന്ന് വ്യക്തമാക്കുന്നു. ലഹരി ഉപയോഗം, പുകവലി പോലുള്ള അനാരോഗ്യകരമായ ശീലങ്ങളും ഹൃദ്രോഗത്തിന് പിന്നിലെ കാരണങ്ങളാണ്. ഹൃദ്രോഗ കേസുകളിൽ കൂടുതലും വ്യായാമമില്ലായ്മയാണ് കാരണമെന്നും പഠനങ്ങൾ പറയുന്നു.
ഹൃദയസ്തംഭനം ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
ബോധക്ഷയം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, നെഞ്ചുവേദന, തലകറക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട്, ഛർദ്ദി, വയറുവേദന, നെഞ്ചുവേദന.
ഹൃദയസ്തംഭനം ഉണ്ടാകാൻ സാധ്യതയുള്ളത് ഇവരിൽ..
പുകവലിക്കാരിൽ, ചീത്ത കൊളസ്ട്രോൾ ഉള്ളവരിൽ, ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരിൽ, വ്യായാമം ചെയ്യാത്തവരിൽ, അമിതവണ്ണം ഉള്ളവരിൽ, അമിത മദ്യപാനം ഉള്ളവരിൽ.
ഹൃദയത്തെ സംരക്ഷിക്കാൻ ചെയ്യേണ്ടത്…
ഹൃദയാരോഗ്യത്തെ പുകവലി ബാധിക്കുന്നു. ഹൃദയത്തിലേക്കുള്ള രക്തയോട്ടം ഇത് കുറയ്ക്കുന്നു. അതിനാൽ പുകവലി പൂർണമായും ഉപേക്ഷിക്കുക.
ഹൃദയാഘാതം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് സമ്മർദ്ദം നയിച്ചേക്കാം. അതിനാൽ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.
ഒരു മണിക്കൂറെങ്കിലും ദിവസവും വ്യായാമം ചെയ്യണമെന്ന് വിദഗ്ധർ പറയുന്നു. രാവിലെയോ വെെകിട്ടോ ലഘുവ്യായാമങ്ങൾ ശീലമാക്കുക.
സംസ്കരിച്ച ഭക്ഷണങ്ങൾ കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക. ഉപ്പ് അല്ലെങ്കിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത ഉയർത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക