പണ്ടുമുതലേ ഭക്ഷണം പാകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ചെമ്പ് പാത്രങ്ങൾ ഉപയോഗിച്ചുവരുന്നു. ചെമ്പ് ഗ്ലാസുകളിലോ പാത്രങ്ങളിലോ വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.
ചെമ്പ് പാത്രങ്ങളില്‍ നിറച്ച വെള്ളത്തിന്റെ ഗുണങ്ങളെപ്പറ്റി ആയുർവേദത്തിലും പരാമര്‍ശിക്കുന്നുണ്ട്. ആയുർവേദം പറയുന്നതനുസരിച്ച് വാത കഫ പിത്ത ദോഷങ്ങൾ അകറ്റാൻ ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണ് എന്നാണ്.
കൊളസ്ട്രോൾ മുതൽ കിഡ്നി രോഗങ്ങൾ വരെ തടുക്കാന്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളത്തിന് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നമ്മുടെ ശരീരത്തിന് ധാരാളം ജലം ആവശ്യമാണ്. എന്നാല്‍, വെള്ളം ആരോഗ്യകരമായ രീതിയില്‍ കുടിയ്ക്കുമ്പോള്‍ ലഭിക്കുക ഇരട്ടി പ്രയോജനം ആണ്.
ചെമ്പ് പാത്രങ്ങളിൽ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ വെള്ളം സൂക്ഷിക്കുകയാണെങ്കിൽ, അത് വെള്ളത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമാണെന്ന് പറയപ്പെടുന്നു. ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിച്ചാൽ, വൃക്ക, കൊളസ്ട്രോൾ, വിളർച്ച തുടങ്ങിയ രോഗങ്ങൾ നിങ്ങൾക്ക് ഒരിക്കലും ഉണ്ടാവില്ല.
ചെമ്പ് പത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍….
1. ദഹനം മെച്ചപ്പെടുത്തുന്നു
ചെമ്പ് പത്രത്തില്‍ മണിക്കൂറുകളോളം സൂക്ഷിച്ച വെള്ളം കുടിയ്ക്കുന്നതുകൊണ്ട് ദഹനവ്യവസ്ഥ മെച്ചപ്പെടുന്നു. ഈ വെള്ളം കുടിച്ചാല്‍ ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ സാധാരണ ദഹന പ്രശ്നങ്ങൾ എല്ലാം ക്രമേണ ഇല്ലാതാകും. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള ശരിയായ പോഷകങ്ങൾ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്നുവെന്ന കാര്യവും ചെമ്പ് ഉറപ്പാക്കുന്നു. ഇത് വയറിനെ ശുദ്ധീകരിക്കുകയും കരൾ, വൃക്ക എന്നിവ ശരിയായി പ്രവർത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
2. കാൻസർ സാധ്യത കുറയ്ക്കുന്നു
കാൻസർ കോശങ്ങളെ വളരാൻ സഹായിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങൾ ചെമ്പിൽ അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
3. ശരീരഭാരം കുറയ്ക്കാൻ ഉത്തമം
ഒരു ചെമ്പ് പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളം കുടിയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്താനും അനാവശ്യ കൊഴുപ്പ് കളയുവാനും സഹായിക്കും.
4. തൈറോയ്ഡ് ഗ്രന്ഥികളുടെ ശരിയായ പ്രവർത്തനത്തിന്
തൈറോയ്ഡ് ഗ്രന്ഥിയിലെ പൊരുത്തക്കേടുകൾ സന്തുലിതമാക്കാൻ ചെമ്പ് പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളം കുടിയ്ക്കുന്നത് സഹായിക്കുന്നു.
5. മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താൻ
ചെമ്പിന്റെ ആന്റി വൈറൽ, ആന്റിബാക്ടീരിയൽ, ഗുണങ്ങൾ അണുബാധകൾ അകറ്റും. ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താൻ ഈ ഗുണങ്ങൾ സഹായിക്കുന്നു. അതുകൂടാതെ, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും പുതിയ കോശങ്ങളുടെ ഉത്പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക