കെഎസ്ആർടിസിയുടെ ഡീസൽ ഇനത്തിലുള്ള പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനും, വലിയ ബസ്സുകൾ ഉപയോഗിച്ച് സർവീസ് നടത്താൻ സാധിക്കാത്തതുമായ ഇടുങ്ങിയ റോഡുകളിലെ സർവ്വീസിനും ജനസാന്ദ്രത കുറഞ്ഞ മേഖലയിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുന്നതിനും ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനും നിലവിൽ സർവീസ് നടത്തുന്നവയിൽതന്നെ ചെലവ് ചുരുക്കിയും 32 സീറ്റുകളുള്ള മിനി ബസ്സുകൾ ഉപയോഗിച്ച് സർവീസ് നടത്തുവാൻ കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്.
ടി പദ്ധതിയുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ചാക്കയിൽ നിന്നും ശംഖുമുഖം വരെ ടാറ്റ മിനി ഗതാഗത വകുപ്പ് മന്ത്രി ട്രയൽ റൺ നടത്തി പരിശോധിക്കുകയുണ്ടായി.
ട്രയൽ റൺ നടത്തുന്ന ടാറ്റ എൽ.പി 712/45 സീരീസ് 120 എച്ച്.പി 32 സീറ്റർ മിനി ബസ്സിന് 8.63 മീറ്റർ നീളവും 2.3 മീറ്റർ വീതിയും 18 cm ഫേഫ്ളാർ ഉയരവുമാണ് പരീക്ഷണത്തിനായി കമ്പനി ലഭ്യമാക്കിയ ബസ്സിന് ഉള്ളത്.
ഈ ബസ് ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ പത്തനാപുരം യൂണിറ്റിൽ നിന്നും കുര മൈലം വഴി കൊട്ടാരക്കരയിലേയ്ക്ക് നിലവിലുള്ള ഓർഡിനറി ബസ്സിന് പകരം നൽകി സർവ്വീസ് നടത്തുന്നതാണ്. തുടർന്ന് കാട്ടാക്കട പാലോട് എന്നിവിടങ്ങളിലെ ഗാട്ട് സെക്ടറിലും തിരുവനന്തപുരം സിറ്റിയിലും പരീക്ഷണ ഓട്ടം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക