ഒരു വിധം എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ന്യൂഡിൽസ്. എല്ലാവർക്കും ഇഷ്ടമാണെങ്കിലും ഇത് അമിതമായി കഴിക്കുന്നത് വലിയ അപകടങ്ങൾ വരുത്തി വയ്ക്കുന്നതിന് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇൻസ്റ്റന്റ് ന്യൂഡിൽസുകൾ തയ്യാറാക്കുന്നതിന് ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ നീക്കം ചെയ്ത് ശുദ്ധീകരിച്ച മാവാണ് ഉപയോഗിക്കുന്നത്.
അതുകൊണ്ടുതന്നെ അവശ്യ പോഷകങ്ങളുടെ അഭാവമുള്ള ഒന്നാണ് ന്യൂഡിൽസ്. നൂഡിൽസുകളിൽ ഭൂരിഭാഗവും അമിതമായ അളവിൽ സോഡിയം അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് ശരീരത്തിൽ എത്തുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. പോഷക ഘടകങ്ങളായ നാരുകൾ, പ്രോട്ടീൻ അടക്കമുള്ളവ നീക്കം ചെയ്ത മാവാണ് നൂഡിൽസ് തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നത് എന്നതിനാൽ ന്യൂഡിൽസ് കഴിച്ചു കഴിഞ്ഞാലും വീണ്ടും വിശപ്പ് അനുഭവപ്പെടുന്നതിന് കാരണമാകാറുണ്ട്.
നാരുകളും പ്രോട്ടീനുകളും ഒന്നും ലഭിക്കാത്തതിനാൽ ക്രമ രഹിതമായ മല വിസർജനം, മലബന്ധം, അമിത ഭാരം എന്നിവയെല്ലാം അനുഭവപ്പെടുന്നതിനും ന്യൂഡിൽസ് കഴിക്കുന്നത് കാരണമാകാറുണ്ട്. അമിതമായി ഇൻസ്റ്റന്റ് ന്യൂഡിൽസുകൾ ഭക്ഷിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹം, മെറ്റബോളിക് സിൻഡ്രോം, ഹൃദ്രോഗം എന്നിവയ്ക്കും സാധ്യത ഏറെ ഉള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക