അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബോഗയ്ൻവില്ല’ യുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഇടവേളയ്ക്കുശേഷം നടി ജ്യോതിർമയി ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഒരു മാസ് ആക്ഷൻ പടമാകും ചിത്രം എന്നതാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ക്യാരക്ടർ പോസ്റ്ററുകളും സൂചിപ്പിക്കുന്നത്.
പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങളെല്ലാം കടും ചുവപ്പ് നിറത്തിന്റെ പശ്ചാത്തലത്തിൽ കട്ട കലിപ്പ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിൽ ജ്യോതിർമയിയെ കൂടാതെ ഷറഫുദ്ദീൻ, വീണാ നന്ദകുമാർ, ശ്രിന്ദ എന്നിവരെയും കാണാൻ സാധിക്കും. ആദ്യമായി അമൽ നീരതും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബോഗയ്ൻവില്ല എന്ന ചിത്രത്തിനുണ്ട്.
സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിന്റെ പോസ്റ്ററുകൾക്ക് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘ഭീഷ്മ പർവം’ എന്ന ചിത്രത്തിനുശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ആനന്ദ് സി ചന്ദ്രൻ ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് സുഷിൻ ശ്യാം ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക