എപ്പോഴും ചാര്‍ജ് സൂക്ഷിക്കുകയാണ് സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗം കൂടിയതോടെ മുന്നിലുള്ള ഒരു വെല്ലുവിളി. ഇതിനെ മറികടക്കാന്‍ ഒരു പോംവഴി പെട്ടെന്ന് ചാര്‍ജ് ചെയ്യുകയാണ്. സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കുണ്ടായ സന്തോഷം ഫാസ്റ്റ് ചാര്‍ജറുകള്‍ വന്നതോടെ ചെറുതൊന്നുമല്ല. റിയല്‍മി ഫോണുകളില്‍ വരാനിരിക്കുന്ന അപ്ഡേറ്റ് ചാര്‍ജിംഗിന്റെ കാര്യത്തില്‍ ആളുകളെ കൂടുതല്‍ സന്തോഷിപ്പിക്കും.
ചൈനീസ് ബ്രാന്‍ഡായ റിയല്‍മി 300 വാട്ട്സിലുള്ള ഫാസ്റ്റ്-ചാര്‍ജിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. ഇക്കാര്യം വെളിപ്പെടുത്തിയത് റിയല്‍മി യൂറോപ്പ് സിഇഒയും ഗ്ലോബര്‍ മാര്‍ക്കറ്റിംഗ് ഡയറക്ടറുമായ ഫ്രാന്‍സിസ് വോങാണ്. 300 വാട്ട്സ് ചാര്‍ജറിന്റെ പരീക്ഷണം പുരോഗമിക്കുകയാണ് എന്ന് അദേഹം പറഞ്ഞു.
കമ്പനിയുടെ ഏറ്റവും വേഗത്തിലുള്ള ചാര്‍ജിംഗ് ടെക്നോളജിയുള്ളത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇറങ്ങിയ റിയല്‍മി ജിടി നിയോ 5ലാണ് ഇപ്പോള്‍. ഇതിന്റെ ചാര്‍ജര്‍ രൂപകല്പന ചെയ്തിരിക്കുന്നത് 240 വാട്ടിലാണ്. 4600 എംഎച്ചിലുള്ള ബാറ്ററി പൂജ്യത്തില്‍ നിന്ന് നൂറിലേക്ക് ഫുള്‍ ചാര്‍ജാവാന്‍ 240 വാട്ട്സ് ചാര്‍ജറിന് വെറും 10 മിനുറ്റ് സമയം മാത്രം മതി. വെറും 80 സെക്കന്‍ഡുകള്‍ കൊണ്ട് 20 ശതമാനം ചാര്‍ജ് കൈവരിക്കും. 50 ശതമാനം ചാര്‍ജ് നാല് മിനുറ്റ് കൊണ്ട് ചെയ്യാം എന്നുമാണ് റിയല്‍മി ജിടി നിയോ 5ന്റെ ഫീച്ചറുകളില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക