മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ ആദ്യ മന്ത്രിസഭാ യോഗം ഉടൻ ആരംഭിക്കും. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവരുടെ വകുപ്പുകളുടെ കാര്യത്തിലും ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനമാകും. കേരളത്തിൽ നിന്നും കേന്ദ്ര മന്ത്രിസഭയിൽ ഇടം പിടിച്ച സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരുടെ വകുപ്പുകളുടെ കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.
അധികാരത്തിലേറിയ ഉടൻ തന്നെ നരേന്ദ്രമോദി ആദ്യം ഒപ്പുവെച്ചത് പി എം കിസാൻ നിധിയുടെ പതിനേഴാമത് ഇൻസ്റ്റാൾമെന്റ് വിട്ടുകൊടുക്കുന്നതിനുള്ള ഫയലിലാണ്. രാഷ്ട്രപതി ഭവനിൽ വെച്ച് ഞായറാഴ്ച രാത്രി 7:15 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭയിൽ പ്രധാനമന്ത്രിയെ കൂടാതെ 71 പേരാണ് മന്ത്രിസഭാംഗങ്ങൾ ആയി സത്യപ്രതി ചെയ്തത്.
സഹമന്ത്രിമാരായി കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജുകുര്യനും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തു. ഇതു കൂടാതെ സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും 36 സഹമന്ത്രിമാരും 30 ക്യാബിനറ്റ് മന്ത്രിമാരും ആണ് സത്യപ്രതിജ്ഞ ചെയ്തവരിൽ ഉള്ളത്. വിദേശ രാഷ്ട്ര തലവന്മാരടക്കം പങ്കെടുത്ത സത്യപ്രതിജ്ഞ ചടങ്ങിൽ ക്ഷണിക്കപ്പെട്ട 8000 ത്തിലധികം അതിഥികളാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക