വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്സിഡന്റുകളും ധാരാളം കറുത്ത ഉണക്കമുന്തിരിയിൽ ഉൾപ്പെടുന്നു. കറുത്ത മുന്തിരി കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. പൊട്ടാസ്യം ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. അതിനാല്‍ ഇവ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ നല്ലതാണ്.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചമാക്കാനും ദഹന പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നതിൽ ഉണക്കമുന്തിരി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പനി, ക്ഷീണം, ലൈംഗിക പ്രശ്നങ്ങൾ എന്നിവയ്ക്കും ഉണക്ക മുന്തിരി മികച്ച പരിഹാര മാർഗ്ഗമാണ്. ശരീര ഭാരം ഉയർത്താനും ഇത് ഉപയോഗിക്കാം.
നേത്ര സംബന്ധമായ പല രോഗങ്ങളും ഭേദപ്പെടുത്താൻ ഉണക്ക മുന്തിരി കഴിക്കാൻ നിർദ്ദേശിക്കാറുണ്ട്. ഉണക്കമുന്തിരിയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, കാൽസ്യം, വിറ്റാമിൻ ബി -6, സിങ്ക് മുതലായ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. മലബന്ധം തടയാനും ഉണക്ക മുന്തിരി സഹായകമാണ്.
ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം ഇല്ലാതാക്കാനും ഉണക്കമുന്തിരി ഏറ്റവും മികച്ചതാണ്. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഇവ മലബന്ധം അകറ്റാന്‍ ഗുണം ചെയ്യും. ഇതിനായി രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കാം. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇവ നല്ലതാണ്. അതുപോലെ തന്നെ വിളര്‍ച്ചയെ തടയാനും എല്ലുകളുടെ ആരോഗ്യത്തിനും കുതിര്‍ത്ത ഉണക്കമുന്തിരി മികച്ചതാണ്.
ഉണക്ക മുന്തിരി ശീലമാക്കുന്നത് നിരവധി ക്യാൻസര്‍ സാധ്യതകളെ തടയാൻ ഉപകാരപ്പെടും എന്നും ചില പഠനങ്ങള്‍ പറയുന്നു. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക